അഫ്ഗാനില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്നും കുരുന്നുകള്‍

കാബൂള്‍: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്താനില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കുരുതിക്കിരയായവരില്‍ മൂന്നിലൊന്നും കുട്ടികള്‍. ഈ വര്‍ഷം ആദ്യപാദത്തില്‍ 1943 പേര്‍ കൊല്ലപ്പെടുകയും 1343 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് യു.എന്‍ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ ദുരന്തത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായും അഫ്ഗാനിലെ യു.എന്‍ മിഷന്‍ മനുഷ്യാവകാശസമിതി മേധാവി ഡാനിയല്‍ ബെല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണ് കുട്ടികളുടെ മരണനിരക്കിലേത്. സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. സ്കൂളുകള്‍, കളിമുറ്റങ്ങള്‍, വീടുകള്‍, ക്ളിനിക്കുകള്‍, സംഗമവേദികള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടക്കുമ്പോഴാണ് കുടുംബങ്ങള്‍ കൂട്ടമായി ഇരയാകുന്നത്.
രാജ്യത്ത് താലിബാന്‍ ആധിപത്യം വ്യാപിക്കാന്‍ ശ്രമംതുടരുന്നത് കൂടുതല്‍ മേഖലകളെ രക്തരൂഷിതമാക്കി മാറ്റിയതിനിടെയാണ് യു.എന്‍ കണക്കുകള്‍ പുറത്തുവിട്ടത്.


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സിവിലിയന്‍ മരണനിരക്കില്‍ 13 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 19 ശതമാനം മരണത്തിനും കാരണക്കാര്‍ സര്‍ക്കാര്‍ അനുകൂലസേനയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.