ജപ്പാനിൽ ശക്തമായ ഭൂകമ്പത്തിൽ ഒമ്പത് മരണം

ടോക്യോ: ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.


തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാത്രി 9.26ഒാടെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പം.


ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകൾ തുറസായ സ്ഥലങ്ങളിലാണ് കഴിയുന്നത്. ക്യുഷു ദ്വീപിൽ സ്ഥാപിച്ചിട്ടുള്ള ആണവ നിലയത്തിന് ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.