പുതിയ രാഷ്ട്രീയ സമവാക്യവുമായി സൗദിയും തുര്‍ക്കിയും

ജിദ്ദ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായി സൗദി ഭരണാധികാരിയുടെ തുര്‍ക്കി സന്ദര്‍ശനം. ഒൗദ്യോഗിക സന്ദര്‍ശനത്തിനും ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുമാണ് സല്‍മാന്‍ രാജാവ് തുര്‍ക്കിയിലത്തെിയത്. അങ്കാറയില്‍വെച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജാവിന്‍െറ സന്ദര്‍ശനം പ്രമാണിച്ച് 300 സൗദി സുരക്ഷാ ഉദ്യേസസ്ഥരെ രാജ്യത്ത് വിന്യസിച്ചിരുന്നു. മേഖലയിലെ സമാധാനത്തിന് സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ സൗദി വഹിക്കുന്ന പങ്കിനെ ഉര്‍ദുഗാന്‍ തന്‍െറ പ്രസംഗത്തില്‍ പ്രശംസിച്ചു. തുര്‍ക്കിയും സൗദിയും തമ്മിലുള്ള സൗഹൃദം സുരക്ഷാരംഗത്ത് കൂടുതല്‍ ശക്തമായ കാല്‍വെപ്പുകള്‍ക്ക് വഴിവെക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. രാജാവിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉര്‍ദുഗാന്‍ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

തീവ്രവാദത്തെ വേരോടെ പിഴുതെറിയാനും പ്രാദേശിക സുരക്ഷിതത്വത്തിനും തുര്‍ക്കിയും സൗദി അറേബ്യയും കൈകോര്‍ത്തിരുന്നു. ദശകങ്ങളായി തണുപ്പന്‍ മട്ടിലുള്ള സൗദി-തുര്‍ക്കി ഉഭയകക്ഷി ബന്ധത്തിന് കഴിഞ്ഞവര്‍ഷമാണ് ജീവന്‍വെച്ചത്. അബ്ദുല്ല രാജാവിന്‍െറ മരണത്തിന് ഒരാഴ്ച മുമ്പ് സൗദി സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഈജിപ്ഷ്യന്‍ സര്‍ക്കാറിനോടുള്ള തുര്‍ക്കിയുടെ നിലപാടില്‍ അബ്ദുല്ല രാജാവ് അസ്വസ്ഥനായിരുന്നു.
അബ്ദുല്ല രാജാവിന്‍െറ സംസ്കാര ചടങ്ങുകളില്‍ ഉര്‍ദുഗാന്‍ സംബന്ധിക്കുകയും ചെയ്തു. അതോടെ ഉഭയകക്ഷി ബന്ധത്തിന്‍െറ പുതിയ പാത തുറക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.