ശരീഅ കോടതിക്കെതിരെ പാക് അന്വേഷണം

ലാഹോര്‍: ഒൗദ്യോഗിക നിയമസംവിധാനത്തിന് സമാന്തരമായി തീവ്രവാദസംഘടനകള്‍ നടത്തുന്ന ശരീഅ കോടതികള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ലശ്കറെ ത്വയ്യിബയുടെ ഉപവിഭാഗമായ ജമാഅത്തുദ്ദഅ്വ സമാന്തര കോടതി സ്ഥാപിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍, ആരോപണങ്ങള്‍ ജമാഅത്തുദ്ദഅ്വ വക്താവ് തള്ളി. പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയത്തെുന്നവര്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനം മാത്രമാണിതെന്നുപറഞ്ഞ വക്താവ്, ഇസ്ലാമിക പണ്ഡിതരാണ് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ശരീഅ കോടതിയുടെ വിധികള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചില്ളെങ്കില്‍ നടപടിയുണ്ടാവുമെന്ന താക്കീതുമായി കത്ത് ലഭിച്ചതായി റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ ഖാലിദ് സഈദ് പറഞ്ഞു. തനിക്ക് ലഭിച്ച കത്ത് സഈദ് കോടതിക്ക് കൈമാറി. ഇത്തരമൊരു താക്കീത് തങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ളെന്നാണ് ജമാഅത്തുദ്ദഅ്വ പറയുന്നത്. സമാന്തരകോടതികള്‍ രാജ്യത്ത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, താലിബാന് സ്വാധീനമുള്ള ഗോത്രമേഖലകളില്‍ ഇത്തരം കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.