Posted On
date_range Updated On
date_range ചൈന ഉത്തര കൊറിയയുമായുള്ള വ്യാപാരം റദ്ദാക്കുന്നു
ബെയ്ജിങ്: ആണവപരീക്ഷണത്തെ തുടര്‍ന്ന് ചൈന ഉത്തര കൊറിയയുമായുള്ള വ്യാപാരബന്ധം പരിമിതപ്പെടുത്തുന്നു. ഇരുമ്പയിരും കല്‍ക്കരിയുമാണ് ഉത്തര കൊറിയയില്‍നിന്ന് ചൈനയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. ഉത്തര കൊറിയയുടെ മൂന്നിലൊന്ന് ഇറക്കുമതിയും ചൈനയിലേക്കായിരുന്നു. യു.എന്‍ വിലക്കുകള്‍ മറികടന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ആണവപരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനയുടെ തീരുമാനം. ഉത്തര കൊറിയയില്‍നിന്നുള്ള കല്‍ക്കരി, സ്വര്‍ണം, ഇരുമ്പയിര്, വനാഡിയം, ടൈറ്റാനിയം ഉല്പന്നങ്ങളുടെ ഇറക്കുമതി ചൊവ്വാഴ്ച മുതല്‍ ചൈന റദ്ദാക്കി. 2013ല്‍ ഉത്തര കൊറിയയുടെ ഇറക്കുമതിയുടെ 65 ശതമാനവും ചൈനയിലേക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.