Posted On
date_range Updated On
date_range സിറിയന്‍ ചര്‍ച്ചകള്‍ക്കായി പുടിന്‍ ഇറാനില്‍
തെഹ്റാന്‍: സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച. എട്ടു വര്‍ഷത്തിനിടെ ആദ്യമായി ഇറാനിലത്തെിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറക്കുന്നതുള്‍പ്പെടെ ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തി.
ഈജിപ്തില്‍ റഷ്യന്‍ വിമാനം ഒക്ടോബര്‍ അവസാനം ബോംബുവെച്ച് തകര്‍ത്തതോടെ സിറിയയില്‍ ഐ.എസിനെതിരെ റഷ്യ ബോംബാക്രമണം ശക്തമാക്കിയിരുന്നു. ഇതോടൊപ്പം, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യത്തിന് പിന്തുണയും പുടിന്‍ നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.