Posted On
date_range Updated On
date_range സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 2300ലേറെ പേര്‍
ബൈറൂത്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തിനിടെ 2300ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അതില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്നും മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി കഴിഞ്ഞ സെപ്റ്റംബര്‍ 30 മുതലാണ് റഷ്യ വ്യോമാക്രമണം തുടങ്ങിയത്.
കൊല്ലപ്പെട്ടവരില്‍ 792 സിവിലിയന്മാരും 180 കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 655 ഐ.എസ് തീവ്രവാദികളും 924 വിമതരും കൊല്ലപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും സിവിലിയന്മാരാണെന്ന് ആരോപിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ രംഗത്തത്തെിയിരുന്നു.
നാലരവര്‍ഷത്തിലേറെയായി സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ രണ്ടരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.