കാബൂൾ വിമാനത്താവളത്തിനടുത്ത് ചാവേർ സ്ഫോടനം: ഒരു മരണം

കാബൂൾ: കാബൂൾ വിമാനത്താവളത്തിനടുത്തുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കാബൂളിലെ ഹമീദ് കർസായി എയർപോർട്ടിന് സമീപമാണ് സ്ഫോടനം നടന്നത്. പിക്കപ് ട്രക്കിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. ഈ മാസം ആദ്യത്തിൽ കാബൂളിനടുത്തുണ്ടായ ചാവേറാക്രമണത്തിൽ ആറ് വിദേശ െെസനികർ കൊല്ലപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.