ഇന്ത്യ-പാക് ചർച്ച: അമിത പ്രതീക്ഷയില്ലെന്ന് സർതാജ് അസീസ്

ഇസ് ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിൽ അടുത്ത മാസം നടക്കുന്ന സെക്രട്ടറി തല ചർച്ചയിൽ അമിത പ്രതീക്ഷ ഇല്ലെന്ന് നവാസ് ശരീഫിൻെറ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. റേഡിയോ പാകിസ്താന് നൽകിയ അഭിമുഖത്തിലാണ് സർതാജ് അസീസ് ഇക്കാര്യം പറഞ്ഞത്. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്താൻ സാധിക്കില്ലെന്നും സർതാജ് അസീസ് വ്യക്തമാക്കി.

പ്രാഥമികമായി അതിർത്തിയിലെ സംഘർഷാവസ്ഥക്ക് അയവുവരുത്താനുള്ള നടപടികളാണ് ചെയ്യുക. നിയന്ത്രണരേഖയിൽ സമാധാനം കൊണ്ടുവരണം. കശ്മീർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനുവരിയിലെ ചർച്ചയിൽ വിഷയമാകും. അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് നവാസ് ശരീഫ് ആഗ്രഹിക്കുന്നത്. ലാഹോറിൽ നരേന്ദ്ര മോദിയും നവാസ് ശരീഫും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സെക്രട്ടറി തല ചർച്ചക്ക് തീരുമാനമായതെന്നും സർതാജ് അസീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി ലാഹോറിൽ കൂടിക്കാഴ്ച നടത്തിയത്. കാബൂളിൽ നിന്ന് മടങ്ങുംവഴി മോദി പാകിസ്താനിൽ ഇറങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.