സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയിൽ ഫെഡറൽ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധസേന നടത്തിയ റെയ്ഡിൽ രണ്ടു യുവാക്കൾ പിടിയിൽ. തീവ്രവാദ പ്രവർത്തനത്തിന് പദ്ധതിയിട്ട പതിനഞ്ചും ഇരുപതും വയസുള്ള യുവാക്കളാണ് അറസ്റ്റിലായത്.
സർക്കാർ, പൊലീസ് കെട്ടിട ചമുച്ചയങ്ങൾ ലക്ഷ്യമിട്ട് യുവാക്കൾ തയാറാക്കിയ പദ്ധതിയുടെ രേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയതെന്ന് ദേശീയ സുരക്ഷ ഡെപ്യൂട്ടി കമ്മീഷണർ മൈക്കിൾ ഫെലൻ മാധ്യമങ്ങളോട് പറഞ്ഞു.
2014 സെപ്റ്റംബറിലാണ് രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുള്ള ഒാപ്പറേഷൻ ആപ്പിൾബിക്ക് തുടക്കമിട്ടത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 16 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ 11 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.