ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിൽ ഒപ്പിട്ട് ചൈനയടക്കമുള്ള​ ഏഷ്യൻ-പസഫിക്​ രാജ്യങ്ങൾ

ബീജിങ്: ചൈനയുള്‍പ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആർ.സി.ഇ.പി) ഒപ്പിട്ടു. 2012ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ എട്ട്​ വർഷം നീണ്ട ചർച്ചകൾക്ക്​ ശേഷം​ വിയറ്റ്‌നാം അതിഥേയത്വം വഹിച്ച വെർച്വൽ ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഇന്ന്​ ഒപ്പുവെച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷം കരാറുമായി ബന്ധപ്പെട്ട്​ ഏറെ ആശങ്കകള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍.സി.ഇ.പി. യില്‍ നിന്ന് ഇന്ത്യ പിന്‍മാറിയിരുന്നു. കരാറിൽ നിന്ന്​ പിന്മാറിയെങ്കിലും ഭാവിയിൽ ഇന്ത്യയ്​ക്ക്​ ചേർന്ന്​ പ്രവർത്തിക്കാനുള്ള വാതിലുകൾ തുറന്നുകിടക്കുകയാണെന്നും കരാർ ഒപ്പിട്ടവർ അറിയിച്ചു. 2017ൽ പിന്മാറിയ അമേരിക്കയും കരാറിൽ നിന്ന്​ പുറത്താണ്​.

കോവിഡ്​ മഹാമാരിയിൽ നിന്നും കരകയറാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ്​​ നേതാക്കന്മാർ പ്രതീക്ഷിക്കുന്നത്​. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തി​െൻറ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതല്‍ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവിടേക്ക് സ്വതന്ത്രമായുള്ള പ്രവേശനവും ചൈന ലക്ഷ്യമിടുന്നുണ്ട്​.

ജപ്പാന്‍ മുതല്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് വരെ നീളുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ 20 വർഷത്തിനുള്ളിൽ ഇറക്കുമതിയുടെ തീരുവ പരിധി ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ ക്രോഡീകരിക്കുക എന്നിവയാണ് ലക്ഷ്യം. ഇത്​ അമേരിക്കൻ കമ്പനികളേയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളേയും ദോഷകരമായി ബാധിച്ചേക്കും.

ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, ബ്രൂണെ, ചൈന, കംബോഡിയ, ഇന്‍ഡോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് പുറമെ കരാറിൽ പങ്കാളികളായിട്ടുള്ളത്.

Tags:    
News Summary - Asia-Pacific countries form world's largest trading bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.