Posted On
date_range Updated On
date_range അംഗല മെർകലിെൻറ പിൻഗാമിയായി അർമിൻ ലാഷറ്റ്
ബർലിൻ: ജർമനിയിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ്സ് പാർട്ടി(സി.ഡി.യു) നേതാവായി അർമിൻ ലാഷറ്റിനെ തെരഞ്ഞെടുത്തു. പാർട്ടി യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ നോർത്ത് റൈൻ- വെസ്റ്റ് ഫാലിയ സ്റ്റേറ്റ് ഭരണാധികാരിയായ ലാഷറ്റ് കൺസർവേറ്റിവ് ബിസിനസുകാരനായ ഫ്രെഡറിച്ച് മെർസിനെ 466നെതിരെ 521 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
അംഗല മെർകൽ വരുന്ന സെപ്റ്റംബറിൽ സ്ഥാനമൊഴിയാനിരിക്കെ പിൻഗാമിയായെത്തുക ലാഷറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്. മെർകലിെൻറ വിശ്വസ്തനാണ് ലാഷറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.