Photo Credit: AP

അസർബൈജാൻ- അർമീനിയ സംഘർഷം; പോരാട്ടം വൻ നഗരങ്ങളിലേക്കും

ബകു/യെരവാൻ: ഒരാഴ്​ചയിലധികമായി തുടരുന്ന അർമീനിയ-അസർബൈജാൻ സംഘർഷം വൻ നഗരങ്ങളിലേക്കും പടരുന്നു. അസർബൈജാനിനുള്ളിൽ അർമീനിയൻ വംശജർക്ക്​ ഭൂരിപക്ഷമുള്ള നഗോർണോ- കരോബാഗ്​ പ്രദേശം ​േകന്ദ്രീകരിച്ച്​ നടന്ന സംഘർഷമാണ്​ കൂടുതൽ പ്രദേശങ്ങളിലേക്കു​ വ്യാപിച്ചത്​. അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലെ സൈനിക വിമാനത്താവളത്തിൽ അർമീനിയ ആക്രമണം നടത്തി.

നഗോർണോ-കരോബാഗ്​ തലസ്ഥാനമായ സ്​റ്റെപാനകേർട്ടിൽ അസർബൈജാൻ നടത്തിയ ഷെല്ലാക്രമണത്തിന്​ തിരിച്ചടിയായാണ്​ ഗഞ്ചയിലെ ആക്രമണമെന്ന്​ അർമീനിയൻ വംശജർ വ്യക്തമാക്കി.

ഗഞ്ചയിലെ നാശനഷ്​ടങ്ങളെക്കുറിച്ച്​ അസർബൈജാൻ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം, നിരവധി കെട്ടിടങ്ങൾ തകർന്നതി​െൻറ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നത്​ യുദ്ധ ഭീതി വർധിപ്പിച്ചിട്ടുണ്ട്​. നഗോർണോ-കരോബാഗിലെ ഏഴു ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായി അസർബൈജാൻ സൈന്യം പറഞ്ഞു. 

Tags:    
News Summary - armenia and azerbaijan conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.