അഞ്ജലി ചതുർവേദി യു.എസിൽ ജനറൽ കൗൺസൽ

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ നിയമവിദഗ്ധ അഞ്ജലി ചതുർവേദിയെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെറ്ററൻസ് അഫയേഴ്സ് ഡിപ്പാർട്മെന്റിൽ ജനറൽ കൗൺസലായി നാമനിർദേശം ചെയ്തു. യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ക്രിമിനൽ ഡിവിഷനിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലാണ് അഞ്ജലി.

സർക്കാർ സർവിസിലേക്ക് എത്തുംമുമ്പ്, നോർത്ത്‌റോപ്പ് ഗ്രുമ്മൻ കോർപറേഷന്റെ അസിസ്റ്റന്റ് ജനറൽ കൗൺസലും ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറുമായിരുന്നു. നേരത്തേ ബ്രിട്ടീഷ് പെട്രോളിയത്തിൽ അസിസ്റ്റന്റ് ജനറൽ കൗൺസലറായിരുന്നു. ന്യൂയോർക്കിലെ കോർട്ട്‌ലാൻഡിലാണ് ജനനം. ജോർജ്ടൗൺ യൂനിവേഴ്സിറ്റി ലോ സ്കൂളിലും കോർണൽ യൂനിവേഴ്സിറ്റിയിലുമായിരുന്നു പഠനം. 

Tags:    
News Summary - Anjali Chaturvedi nominated for a key position in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.