​കോവിഡ്​ 19: ചൈന വിവരം മറച്ചുവെച്ചതിന്​ ലോകം വില നൽകുന്നു -ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ബാധയിൽ ചൈനയെ കുറ്റപ്പെടുത്തി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ചൈന വിവരങ്ങൾ മറ ച്ചുവെച്ചതിന്​ ലോകം വില നൽകുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. ബെയ്​ജിങ്ങാണ്​ ഇതിന്​ ഉത്തരവാദിയെന്നും ട്രംപ്​ ആരോപിച്ചു.

മാസങ്ങൾക്ക്​ മുമ്പ്​ ചൈനയിൽ റിപ്പോർട്ട്​ ചെയ്​തപ്പോൾ തന്നെ കോവിഡ്​ വൈറസ്​ ബാധയെ കുറിച്ച്​ അറിഞ്ഞിരുന്നുവെങ്കിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാമായിരുന്നു. ചൈന കോവിഡ്​ വൈറസ്​ ബാധയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്​ വിട്ടില്ലെന്നും ട്രംപ്​ കുറ്റപ്പെടുത്തി.

അതേസമയം, യുറോപ്പിലും മറ്റ്​ രാജ്യങ്ങളിലും കോവിഡ്​ 19 വൈറസ്​ ബാധ അനുദിനം വർധിക്കുകയാണ്.​ 2,10,300 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. 145 രാജ്യങ്ങളിൽ നിന്നുള്ള 9000 പേർ ഇതുവരെ രോഗബാധയേറ്റ്​ മരിച്ചിട്ടുണ്ട്​. നിലവിലെ കണക്കുകൾ പ്രകാരം ഇറ്റലിയിലാണ്​ ഏറ്റവും കൂടുതൽ​ കോവിഡ്​ മരണങ്ങളുണ്ടായത്​.

Tags:    
News Summary - World 'paying big price' for China hiding information on coronavirus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.