നോർത്ത് കരോൈലന (യു.എസ്): ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ജന്മം നൽകാനുള്ള സിസേറിയൻ ശസ്ത്രക്രിയയും അതിജീവിച്ച യുവതി വൈദ്യശാസ്ത്രത്തിന് അദ്ഭുതമാവുന്നു. അമേരിക്കയിലെ നോർത്ത് കരോൈലന സംസ്ഥാനത്തെ മോൺറോ ടൗണിലെ ഡാനിയൽ ഗേതർ എന്ന 31 കാരിയായ ആഫ്രിക്കൻ വംശജയാണ് ഒരു ശതമാനം മാത്രം വിജയ സാധ്യതയുള്ള ഇരട്ട ശസ്ത്രക്രിയയെ അതിജീവിച്ചത്. നോർത്ത് കരോൈലനയിലെ സാഗർ ഹാർട്ട് ആൻഡ് വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അപൂർവ ശസ്ത്രക്രിയ നടന്നത്.
ജന്മനാ ഹൃദയത്തിന് വൈകല്യമുള്ള ഡാനിയൽ ഗേതർ ഡോക്ടർമാരുടെ അനുമതിയോടെയാണ് ഗർഭിണിയായതെങ്കിലും 39 ആഴ്ച പിന്നിട്ടപ്പോൾ ഹൃദയത്തിനുണ്ടായിരുന്ന ‘മർഫൻ സിൻഡ്രോം’ എന്ന രോഗം വഷളാവുകയായിരുന്നു. ഹൃദയത്തിൽനിന്ന് ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിൽ കടുത്ത നെഞ്ചുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പരീക്ഷണമെന്ന നിലക്കാണ് ഡോക്ടർമാർ ശസ്ത്രക്രിയകൾക്ക് മുതിർന്നത്.
ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജെകോ മത്ജരോവിെൻറ നേതൃത്വത്തിലുള്ള ഒരുസംഘം ഡോക്ടർമാരും ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിലുള മറ്റൊരു സംഘവുമാണ് ശസ്ത്രക്രിയകൾ ഒരേസമയം നടത്തിയത്. ആറു മണിക്കൂറെടുത്ത് 20ഒാളം ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പെങ്കടുത്തത്. പരീക്ഷണം വിജയമായതോടെ മാതാവിനെ ഹൃദ്രോഗവിഭാഗം െഎ.സി.യുവിലേക്കും കുഞ്ഞിനെ നവജാത ശിശു പരിചരണ വിഭാഗത്തിലേക്കും മാറ്റി. 111 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്ന ഡാനിയൽ ഗേതറിന് ഡോക്ടർമാർ കെ.വി എന്ന് വിളിച്ചിരുന്ന സ്വന്തം കുഞ്ഞിനെ കാണാനായത്. ശസ്ത്രക്രിയകൾ അൽപം വൈകിയിരുന്നുവെങ്കിൽ കുഞ്ഞിനെയും മാതാവിനെയും രക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.