ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക

വാഷിങ്​ടൺ: ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരാൻ കഴിയുമെന്നും വൈറ്റ്​ ഹൗസ്​ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര​ മോദിയുമായും വ്യാപാര രംഗത്തും ഉൾപ്പടെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം ഉണ്ടാവുമെന്നും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സീൻ സ്​പൈസർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അമേരിക്കയുടെ വിദേശ നയവുമായി രാജ്യം മുന്നോട്ട്​ പോവും. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച്​ പ്രസിഡൻറ്​ ട്രംപ്​ വ്യക്​തമായി പറഞ്ഞിട്ടുണ്ടെന്നും സ്​പൈസർ പറഞ്ഞു. ഇന്ത്യക്കാർക്കെതിരെ യു.എസിൽ നടക്കുന്ന വംശീയാധിക്രമങ്ങളെയും ശക്​തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു.

Tags:    
News Summary - Want to Have Deeper Relationship With PM Modi: White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.