???????? ?????? ???????? ?????????? ???????????? ??????? ????? ??????? ???????

കാനഡയിൽ ‘എം മാക്’ വെർച്വൽ ഈദ് മീറ്റ് നടത്തി 

ഒട്ടാവ: മലയാളി മുസ്​ലിം അസോസിയേഷൻ ഓഫ് കാനഡ (എം.എം.എ.സി) വെർച്വൽ ഈദ് മീറ്റ് സംഘടിപ്പിച്ചു. ഇസ്​ലാമിക് ഫൗണ്ടേഷൻ ഇമാമും പണ്ഡിതനുമായ ശൈഖ്​ യൂസുഫ് ബദാത് ഈദ് സന്ദേശം നൽകി. ലോക ജനതക്കു വേണ്ടിയും ജീവൻ പണയപ്പെടുത്തി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നവർക്കു വേണ്ടിയും അദ്ദേഹം പ്രത്യേക പ്രാർഥന നടത്തി. 

എം മാക് പ്രസിഡൻറ്​ ഫാത്തിമ ഫാബി അധ്യക്ഷത വഹിച്ചു. കനേഡിയൻ പാർലമ​​െൻറ്​ മെമ്പർ ഇഖ്‌റ ഖാലിദ്, ശൈഖ്​ അഹ്‌മദ്‌ കുട്ടി (ഇസ്​ലാമിക് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടൊറണ്ടോ), ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്​സ്​ പ്രസിഡൻറ്​ ഡോ. നിജിൽ ഹാറൂൻ എന്നിവർ സംസാരിച്ചു. കേരളത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ഒാൺലൈനിൽ ആശംസകൾ നേർന്നു.

ഗാനസദസിന് യുവഗായികയും മോട്ടിവേഷണൽ സ്‌പീക്കറുമായ ശസ്‌നി അഫ്സൽ നേതൃത്വം നൽകി. ഹസ്ന അൻസാർ, ആദിൽ സൽമാൻ, അജ്മൽ എന്നിവർ ഗാനമാലപിച്ചു. വിവിധ നഗരങ്ങളിലിരുന്ന്​ ബിലാൽ, റികാസ്​, ഡോ. സാബിർ, നിസ ഹാരിസ്​ എന്നിവർ ലൈവ്​ സ്​കിറ്റ്​ അവതരിപ്പിച്ചു. ക്വിസ്​ മത്സരം റെസ്​ലിം മുഹമ്മദ് നയിച്ചു. റിയൽ എസ്​റ്റേറ്റ് ഏജൻറ്​ ഫൈസൽ വെൽറ്റ്​, പ്രിൻസ് ഫുഡ് ഡീലർ ഷാജി എന്നിവർ പ്രായോജകരായി.

Latest Video:

Full View
Tags:    
News Summary - virtual eid meet by mmac canada -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.