സിറിയ രാസായുധക്രമണത്തിന്​ പദ്ധതിയിടുന്നു: വലിയ വില കൊടുക്കേണ്ടി വരുമെന്ന്​ അമേരിക്ക

വാഷിങ്​ടൺ: സിറിയ വീണ്ടും രാസായുധാക്രമണത്തിന്​ പദ്ധതിയിടുന്നതായി വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ. വീണ്ടും രാസായുധം പ്രയോഗിക്കുകയാണെങ്കിൽ സിറിയ വലിയ വില കൊടുക്കേണ്ടിവരുമെന്ന്​ അമേരിക്ക പ്രസിഡൻറ്​  ബശ്ശാർ അൽ അസദിന്​ മുന്നറിയിപ്പ്​ നൽകി.

അസദ്​ ഭരണകൂടം വീണ്ടും രാസായുധാക്രമണം നടത്തിയാൽ സിവിലിയൻമാരുടെ കൂട്ടമരണമാണ്​ സംഭവിക്കുക. സിറിയയിലെയും ഇറാഖിലെയും ഇസ്​ലാമിക്​ സ്​റ്റേറ്റ്​ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ്​ അമേരിക്ക നടത്തിവരുന്നത്​. എന്നാൽ പ്രസിഡൻറ്​ അസദ്​ വീണ്ടും രാസായുധപ്രയോഗത്തിലൂടെ കൂട്ടകൊലയാണ്​ ഉദ്ദേശികുന്നതെങ്കിൽ അദ്ദേഹത്തി​​​െൻറ സൈന്യം വലിയ വില കൊടുക്കേണ്ടിവരുമെന്ന്​ വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്തമാക്കി. 

ഏപ്രിലിൽ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കൻ പ്രവി​ശ്യയായ ഇത്​​ലിബിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചിരുന്നു. സമാനമായ ആക്രമണത്തിന്​ സേന ഒരുങ്ങുന്നതായാണ്​ റിപ്പോർട്ട്​. 

സിറിയൻ സർക്കാർ വിമത സ്വാധീന മേഖലകളിൽ രാസായുധ പ്രയോഗം നടത്തുന്നതിനെതിരെ അമേരിക്ക മുമ്പും താക്കീത്​ നൽകിയിരുന്നു. ഇത്​ലിബിലെ രാസായുധാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 100 ഒാളം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ അമേരിക്കൻ പ്രസിഡൻറ്​  ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരെ സൈനിക നടപടി പ്രഖ്യാപിപ്പിക്കുകയും സൈനിക താവളത്തിനു നേരെ വ്യോമാക്രമണം നടത്തുകയും ചെയ്​തിരുന്നു. സിറിയിലെ ഷായരത് വ്യോമത്താവളത്തിനു നേരെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്​.

Tags:    
News Summary - US warns Syria over 'potential' plan for chemical attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.