വാഷിങ്ടൺ: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന യു.എസ് സുപ്രീംകോടതി നോമിനി ബ്രെറ്റ് കവനക്ക് നിർണായകമായ വോെട്ടടുപ്പ് വെള്ളിയാഴ്ച. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ വോെട്ടടുപ്പിൽ ഭൂരിപക്ഷത്തിെൻറ പിന്തുണ ലഭിച്ചില്ലെങ്കിൽ ഇദ്ദേഹത്തിന് സുപ്രധാന പദവിയിലെത്താനാവില്ല. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നോമിനിയായ കവനക്കെതിരെ ഇതിനകം രണ്ട് ലൈംഗികാരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇതിൽ ആദ്യം ആരോപണവുമായി രംഗത്തുവന്ന ക്രിസ്റ്റിൻ ഫോർഡ് വ്യാഴാഴ്ച കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. തനിക്കെതിരെ കൗമാരകാലത്ത് നടന്ന അതിക്രമത്തിൽ തെളിവ് ഹാജരാക്കാൻ ഇവർക്ക് ഇത് അവസരമാകും. അതേസമയം, കവനക്കും സംഭവത്തിൽ വിശദീകരണം നൽകാൻ അനുവാദമുണ്ട്.ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റിയിലെ വോെട്ടടുപ്പിൽ വിജയിച്ചാൽ സെനറ്റിലും ചർച്ചയും വോെട്ടടുപ്പും നടക്കും. അതിനിടെ, തെൻറ നോമിനിക്കെതിരെ ആരോപണമുയർത്തിയ സ്ത്രീകൾക്ക് പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.