യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി ഇന്‍റലിജന്‍സ് വിഭാഗം

വാഷിങ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ രഹസ്യമായി ചരടുവലികള്‍ നടത്തിയതായി യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സി വിശ്വസിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റഷ്യന്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് യു.എസ് ഇന്‍റലിജന്‍സിന് വ്യക്തമായി അറിയാമെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റും ഇക്കാര്യം ശരിവെക്കുന്നു. എന്നാല്‍, സി.ഐ.എയുടെ ആരോപണം ട്രംപ് ടീം നിഷേധിച്ചു.

സദ്ദാം ഹുസൈന്‍െറ കൈവശം കൂട്ടനശീകരണശേഷിയുള്ള മാരകായുധങ്ങളുണ്ടെന്ന് കണ്ടത്തെിയതും ഇക്കൂട്ടര്‍തന്നെയാണെന്ന് സംഘം പരിഹസിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ ഹാക്ക് ചെയ്തെന്നുമുള്ള ആരോപണങ്ങള്‍ റഷ്യ തള്ളിയിരുന്നു. അതിനിടെ, യു.എസ് തെരഞ്ഞെടുപ്പ് കാലത്ത് നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തരവിട്ടു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഹിലരി ക്ളിന്‍റന്‍െറയും ഇ-മെയിലുകള്‍ ചോര്‍ത്തി എന്നതാണ് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒക്ടോബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ വിക്കിലീക്സിന് റഷ്യ ചോര്‍ത്തിക്കൊടുത്തതായും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ചോര്‍ത്തിയ ഇ-മെയിലുകള്‍ വിക്കിലീക്സ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - US president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.