വാഷിങ്ടൺ: ഇറാഖിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് അമേരിക്കൻ പ്രതിേരാധ സെ ക്രട്ടറി മാർക് എസ്പർ. ഇറാഖിലുള്ള സൈന്യത്തെ പിൻവലിക്കുന്നതു സംബന്ധിച്ച് കത്ത് പ ുറത്തായ സാഹചര്യത്തിലാണ് പ്രതിരോധ സെക്രട്ടറി വിശദീകരണവുമായി രംഗത്തുവന്നത്. ഇറാഖ് വിടുന്നതു സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടിെല്ലന്ന് മാർക് എസ്പർ പെൻറഗണിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഐ.എസിനെതിരെ പോരാടുന്ന അമേരിക്കൻ നേതൃത്വത്തിലുള്ള സംയുക്ത സേനയായ ടാസ്ക് ഫോഴ്സ് ഇറാഖിെൻറ കമാൻഡിങ് ജനറലായ യു.എസ് മറൈൻ കോർപ്സ് ബ്രിഗേഡിയർ ജനറൽ വില്യം എച്ച്. സീലി ഇറാഖീസൈന്യത്തിന് നൽകിയ കത്താണ് മാധ്യമങ്ങളും വാർത്തഏജൻസികളും പുറത്തുവിട്ടത്. അമേരിക്കൻ സൈന്യത്തോട് രാജ്യംവിടാൻ ഇറാഖ് പാർലമെൻറ് ആവശ്യപ്പെട്ട സാഹചര്യത്തിൽ പിന്മാറ്റത്തിെൻറ രൂപരേഖ വിശദീകരിക്കുന്ന കത്താണ് തയാറാക്കിയത്.
ഈ കത്ത് കരട് രൂപത്തിൽ തയാറാക്കിയതാണെന്നും പുറത്തുവിടാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അബദ്ധത്തിൽ മാധ്യമങ്ങൾക്കും വാർത്തഏജൻസികൾക്കും ലഭിച്ചതാണെന്നുമാണ് അമേരിക്കൻ പ്രതിരോധ വകുപ്പും സൈന്യവും വിശദീകരിക്കുന്നത്. ഇറാഖിൽനിന്ന് സേനയെ പിൻവലിക്കുന്നത് ആലോചനയിലില്ലെന്നും കത്ത് തീർത്തും കരട് മാത്രമായിരുന്നുവെന്നും അമേരിക്കൻ ആർമി ജനറൽ മാർക് മില്ലി പറഞ്ഞു. യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ഫ്രാങ്ക് മക്കെൻസിക്ക് പറ്റിയ അബദ്ധമാണ് കത്ത് പുറത്താകലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പുവെക്കാത്ത കരടുരേഖയാണ് ഇറാഖ് അധികൃതർക്ക് ൈകമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.