മെക്​സികോയുമായി കരാറുണ്ടാക്കി; അധിക നികുതി ചുമത്തില്ലെന്ന്​ ട്രംപ്​

വാഷിങ്​ടൺ: മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ അമേര ിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെ ന്ന്​ ഉറപ്പ്​ നൽകിയതോടെയാണ്​ പ്രശ്​നത്തിന്​ പരിഹാരമായത്​. മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചുവെന്ന വിവരം ഡോണൾഡ്​ ട്രംപ്​ തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കാൻ കരാറുണ്ടാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. ഇതോടെ മെക്​സികോക്ക്​ മേൽ അധികനികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നുവെന്നും ട്രംപ്​ വ്യക്​തമാക്കി. ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന കരാറാണ്​ ഒപ്പിട്ടിരിക്കുന്നതെന്ന്​ മെക്​സികോയും പ്രതികരിച്ചു.

കഴിഞ്ഞയാഴ്​ചയാണ്​ മെക്​സികോക്ക്​ മേൽ അധിക നികുതി ഏർപ്പെടുത്തുമെന്ന്​ ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചത്​. 5 ശതമാനം അധിക നികുതി ചുമത്താനായിരുന്നു തീരുമാനം. ഇത്​ കൃത്യമായ ഇടവേളകളിൽ വർധിപ്പിക്കുമെന്നും ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - US-Mexico talks: Agreement to avoid tariffs reached-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.