നോർത്ത് കരോലിന: യു.എസ് സേനയിൽ പുതുതായെത്തിയ മുസ്ലിം യുവാക്കളെ അധിക്ഷേപിക്കുകയും കടുത്ത പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും ഇരയാക്കുകയും ചെയ്ത സൈനികനെ 10 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. സേനയിലെ ഡ്രിൽ പരിശീലകൻ സാർജന്‍റ് ജോസഫ് ഫെലിക്സിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാളിൽ നിന്നും നഷ്ട പരിഹാരം കണ്ടുകെട്ടാനും, സേനയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
പരിശീലനത്തിനെത്തിയ സൈനീകരുടെ കഴുത്ത് ഞെരിക്കുകയും മർദിക്കുകയും, പീഡനങ്ങൾക്ക് വിധേയനാക്കുകയും ചെയ്തു എന്നാണ് ഫെലിക്സിനെതിരായ കുറ്റം. ഇയാളുടെ മർദനം സഹിക്കാനാവാതെ സൈനീകരിലൊരാൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മുസ്ലീം സൈനീകരെയാണ് ഫെലിക്സ് ഏറ്റവുമധികം പീഡിപ്പിച്ചിരുന്നത്. ഇവരെ തീവ്രവാദികളെന്നും ഐ.എസ്.ഐസുകാർ എന്നും വിളിച്ച് ഇയാൾ ആക്ഷേപിക്കുമായിരുന്നു. മുൻപും ഇത്തരത്തിൽ സൈനീകരെ മർദിച്ച കേസുകളിൽ ഫെലിക്സ് അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
ഇയാൾ സൈനീകരെ പരിശീലിപ്പിക്കുകയല്ല പകരം നശിപ്പിക്കുകയാണെന്നാണ് പ്രോസിക്യൂഷൻ വക്കീൽ ലെഫ്റ്റനന്‍റ് കേണൽ ജോൺ നോർമാൻ കോടതിയിൽ വാദിച്ചത്. മുൻപ് ഉറക്കത്തിൽ സൈനീകരെ നിലത്ത് ഇറക്കി ശരീരത്തിലൂടെ നടന്ന കേസിലും ഫെലിക്സ് ആരോപണ വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.