യു.എസ് ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള ബില്ലുകൾ സെനറ്റിൽ പരാജയപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ കൊണ്ടുവന്ന രണ്ട് ബില്ലുകളും ഉപരിസഭയായ സെനറ്റിൽ പരാജയപ്പെ ട്ടു. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രറ്റിക് പാർട്ടിയുടെയും അംഗങ്ങൾ കൊണ്ടുവന്ന ബില്ലുകളാണ് പരാജയപ്പെട് ടത്. ബിൽ പാസാക്കാൻ വേണ്ട സെനറ്റിലെ 100 അംഗങ്ങളിൽ 60 പേരുടെ പിന്തുണ നേടാൻ ഇരുവിഭാഗത്തിനും കഴിഞ്ഞില്ല.

മതിലിന് ഫ ണ്ട് അനുവദിച്ചാൽ കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ വീട്ടുവീഴ്ച ചെയ്യാമെന്ന റിപ്പബ്ലിക്കൻ ബില്ലിനെ 50 പേർ അനുകൂലിച്ചു. അതേസമയം, ഭരണപ്രതിസന്ധി പരിഹരിക്കുക, മെക്സിക്കൽ മതിൽ സംബന്ധിച്ച് ചർച്ച നടത്താം എന്നീ വിഷയങ്ങൾ ഉന്നയിച്ചുള്ള ഡെമോക്രറ്റിക് ബില്ലിനെ 52 പേർ പിന്തുണച്ചു. ഡെമോക്രറ്റിക് ബില്ലിന് ആറ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയും ലഭിക്കുകയുണ്ടായി.

അതേസമയം, രാജ്യത്തെ ഭരണപ്രതിസന്ധി 34ാം ദിവസത്തിലേക്ക് കടന്നു. എട്ട് ലക്ഷത്തോളം വരുന്ന ഫെഡറൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് വരും ദിവസങ്ങളിലും തുടരും.

മെക്സിക്കൽ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനായി 570 കോടി ഡോളർ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഫണ്ട് വകയിരുത്തിയില്ലെങ്കിലും ബില്ലുകളിൽ ഒപ്പിടില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിനെ പിന്തുണക്കാൻ സാധിക്കില്ലെന്നാണ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ നിലപാട്.

Tags:    
News Summary - us economic crisis donald trump us senate -world News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.