???. ??????? ?????????? ?????????? ??????

ആരെയും കണ്ണീരണിയിക്കും, ഇൗ അമ്മ ഡോക്​ടറുടെ പോസ്​റ്റ്​

ന്യൂയോർക്ക്​: ‘ഇൗ രൂപത്തിൽ അവരെന്നെ തിരിച്ചറിയണമെന്നില്ല, കോവിഡിനെതിരായ യുദ്ധത്തിൽ ഞാനില്ലാതായാലും അവരു ടെ അമ്മ എത്രമാത്രം പരിശ്രമിച്ചിരുന്നെന്നറിയാനാണ്​​ ഇൗ ചിത്രം’ -കോവിഡിനെതിരായ സുരക്ഷാ വസ്​ത്രങ്ങളണിഞ്ഞ ചിത ്രം ട്വിറ്ററിൽ പങ്കുവെക്കു​േമ്പാൾ ഡോ. കോൺലിയ ഗ്രിഗ്​സ്​ കുറിച്ചതാണിത്​. അമേരിക്കയിൽ നിർബന്ധിത സാഹചര്യത്തിൽ കോവിഡിനെതിരായ പ്രവർത്തനത്തിൽ കഠിനാധ്വാനം ചെയ്യുന്ന ന്യൂയോർക്ക്​ സിറ്റിയിലെ സർജനാണ്​ ഡോ. കോൺലിയ ഗ്രിഗ്​സ്​.

കൊച്ചു കുട്ടികളുടെ അമ്മയായ കൊർണലിയ ദിവസങ്ങായി കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്​. അമേരിക്കയിൽ കോവിഡ്​ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യമായതിനാൽ ആരോഗ്യ രംഗത്തുള്ളവർ വലിയ സമ്മർദത്തിലാണ്​. മരണ നിരക്കും കൂടി വരികയാണ്​.

സുരക്ഷാ ഉപകരണങ്ങൾ അണിഞ്ഞതിനാൽ മക്കൾക്ക്​​ തന്നെ തിരിച്ചറിയാകില്ലെന്നും അവർ തന്നെ പറയുന്നുണ്ട്​. എന്നാൽ, കുട്ടികളുടെ അടുത്തേക്ക്​ ഇനി ഒരു തിരിച്ച്​ പോക്കുണ്ടായില്ലെങ്കിൽ, അവരുടെ അമ്മ ഏറെ കഠിനപ്രയത്​നം ചെയ്​തിട്ടാണ്​ ഇൗ ലോകം വിട്ടുപോയതെന്ന്​​ പിന്നീട്​ മനസിലാക്കാൻ ചിത്രം ഉപകരിക്കുമെന്നാണ്​ കോൺലിയ സൂചിപ്പിക്കുന്നത്​.

സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ്​ കൊർണലിയയുടെ പോസ്​റ്റ്​ ഉണ്ടാക്കിയത്​. നാല്​ ലക്ഷത്തിലധികം ആളുകളാണ്​ പ്രതികരണവുമായെത്തിയത്​. കേൺലിയയെ കുറിച്ച്​ അഭിമാനിക്കുന്നു എന്നാണ്​ പലരും പങ്കുവെക്കുന്ന അഭിപ്രായം.

Tags:    
News Summary - US doctor's post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.