സമൂഹിക അകലം: അമേരിക്കയിൽ 36,000 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് പഠനം

വാഷിങ്ടൺ ഡി.സി: കോവിഡ് വ്യാപനം തുടങ്ങിയ സമയത്ത് അമേരിക്ക സമൂഹിക അകലം അടക്കമുള്ള മാർഗങ്ങൾ പാലിച്ചിരുന്നെങ്കിൽ 36,000 ജീവനുകൾ രക്ഷിക്കാൻ സാധിച്ചേനെ എന്ന് പഠനം. കൊളംബിയ യുനിവേഴ്സിറ്റിയുടെ മെയിൽമാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്ത് ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം നിരീക്ഷിച്ചത്. 

മാർച്ചിലെ ആദ്യം ആഴ്ചയിൽ കോവിഡ് വൈറസ് ബാധ ഒരു ഭീഷണിയായി അമേരിക്കൻ പൗരന്മാർ കണ്ടില്ലായിരിക്കാം. മാർച്ച് എട്ടിന് രോഗ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ സ്ഥിതിഗതികളും രോഗികളുടെ എണ്ണത്തിലും വലിയ മാറ്റം ഉണ്ടായേനെയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ജൂലൈ ഒന്നോടെ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ 35,288ഉം മരണം 3,392ഉം ആകുമെന്നാണ് ഗവേഷകരുടെ നിഗമനം. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തണമെന്ന് റിസർച്ചർ ജെഫ്രി ഷമാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - US could've saved 36,000 lives if social distancing measure adopted earlier: Study World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.