ചൈനീസ്​ വിദ്യാർഥികൾക്ക്​ വിസ വിലക്കുമായി യു.എസ്​

വാഷിങ്​ടൺ: ചില ചൈനീസ്​ വിദ്യാർഥികൾക്ക്​ വിസാ വിലക്ക്​ ഏർപ്പെടുത്തി യു.എസ്​. ഹോങ്​കോങ്ങിനുള്ള പ്രത്യേക അധികാരങ്ങളും വെട്ടിക്കുറച്ചു. യു.എസ്​  പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപാണ്​ ഇക്കാര്യം അറിയിച്ചത്​. ഹോ​ങ്​കോങ്ങിൽ സുരക്ഷാ നിയമം നടപ്പിലാക്കാനുള്ള ചൈനീസ്​ സർക്കാറി​​െൻറ നീക്കത്തി​​െൻറ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്​ യു.എസ്​ നടപടി.

ഹോ​ങ്​കോങ്ങി​​െൻറ വർഷങ്ങളായുള്ള പാരമ്പര്യത്തെയാണ്​ ചൈന നശിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കുറ്റപ്പെടുത്തി. ഇത്​ ഹോങ്​കോങ്ങിലെ ജനങ്ങൾക്കും ചൈനീസ്​ ജനതക്കും മാത്രമല്ല ലോകത്തിനാകെ അപമാനമാണെന്നും ട്രംപ്​ വ്യക്​തമാക്കി. 

ചൈനയുടെ ഹോങ്​കോങ്ങിലെ ദേശസുരക്ഷാ നിയമത്തിനെതിരെ ബ്രിട്ടനും രംഗത്തെത്തി. യു.എന്നിനെ മുമ്പാകെ ബ്രിട്ടനും വിഷയമുന്നയിച്ചു. അതേസമയം, ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിങ്​ പിങ്ങിനെതിരെ ഡോണൾഡ്​ ട്രംപ്​ വ്യക്​തിപരമായി വിമർശനങ്ങളുന്നയിച്ചില്ലെന്നതും ശ്രദ്ധേയമായി. 

Tags:    
News Summary - US To Bar Some Chinese Students-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.