ട്രംപ് നയത്തിനെതിരെ പ്രതിഷേധവുമായി അറ്റോണി ജനറല്‍മാരും

വാഷിങ്ടൺ: ട്രംപ് നയത്തിനെതിരെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളില്‍നിന്നുള്ള അറ്റോണി ജനറല്‍മാരുടെ പ്രതിഷേധം. കാലിഫോര്‍ണിയ, ന്യൂയോര്‍ക് തുടങ്ങി ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലെ അറ്റോണി ജനറല്‍മാരാണ് ട്രംപിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ‘നിയമവിരുദ്ധവും അമേരിക്കയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതുമാണ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വിലക്ക്. ട്രംപ് ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. പ്രസിഡന്‍റ് ഭരണഘടന തത്വങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുംവരെ പ്രതിഷേധിക്കും’  -പ്രസ്താവനയില്‍ അറ്റോണി ജനറല്‍മാര്‍ വ്യക്തമാക്കി.

കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇലനോയില്‍നിന്നുള്ള അറ്റോണി ജനറല്‍ ലിസ മദിഗനാണ് സംയുക്ത പ്രസ്താവന തയാറാക്കാന്‍ നേതൃത്വം നല്‍കിയത്. കണേറ്റിക്കട്ട്, കൊളംബിയ ജില്ല, ഹവായി, അയോവ, മെയിന്‍, മെറിലന്‍ഡ്, മസാചൂസറ്റ്സ്, ന്യൂ മെക്സികോ, ഓറിഗണ്‍, പെന്‍സല്‍വേനിയ, വര്‍മോണ്ട്, വിര്‍ജീനിയ, വാഷിങ്ടണ്‍ എന്നിവയാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റു സംസ്ഥാനങ്ങള്‍.  അമേരിക്കന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഇത്.

Tags:    
News Summary - us attorney generals reacts to trump policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.