വാഷിങ്ടൺ: യു.എസിലെ പ്രമുഖ ഉന്നതപഠന കേന്ദ്രമായ ടെക്സസ് സർവകലാശാലയിൽ വിവാദപ്രതിമകൾ നീക്കാൻ തീരുമാനം. വംശീയവിവേചനത്തെ അംഗീകരിച്ചിരുന്ന പ്രമുഖരുടെ പ്രതിമകളാണ് ഒഴിവാക്കുന്നത്. ആധുനിക വംശീയതയുടെ നിയോ നാസിസത്തിെൻറയും ചിഹ്നങ്ങളായി ഇൗ പ്രതിമകൾ മാറിയെന്നും അതിനാലാണ് നടപടിയെന്നും സർവകലാശാല പ്രസിഡൻറ് ഗ്രെഗ് ഫെൻവസ് പറഞ്ഞു. ‘‘വിർജീനിയ സർവകലാശാലയിലും ഷാർലത്സ്വിെല്ലയിലുമുണ്ടായ പ്രകടമായ തീവ്രവലതുപക്ഷ വംശീയതയുടെ നടപടികൾ രാജ്യത്തെയാകെ നടുക്കിയതായി ഗ്രെഗ് ഫെൻവസ് പ്രസ്താവനയിൽ പറഞ്ഞു.
അടിമത്ത സമ്പ്രദായം നിർത്തലാക്കിയ അബ്രഹാം ലിങ്കണിെൻറ നടപടിയിൽ പ്രതിഷേധിച്ച് യു.എസ് െഎക്യനാടുകളിൽനിന്ന് വിഘടിച്ചുപോയ സംസ്ഥാനങ്ങളിൽ (കോൺഫെഡറ്റേറ്റ്) വിവിധ പദവികൾ വഹിച്ച പ്രമുഖരുടെ പ്രതിമകളാണ് നീക്കുക. കോൺഫെഡറസി പ്രസിഡൻറായിരുന്ന ജെഫേഴ്സൺ ഡേവിസിെൻറ പ്രതിമ സർവകലാശാല 2015ൽ നീക്കിയിരുന്നു. വിർജീനിയ സംസ്ഥാനത്തെ ഷാർലത്സ്വില്ലെയിൽ, തീവ്രവംശീയവാദികളും പ്രതികൂലികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതോടെ വംശീയചിഹ്നങ്ങൾക്കെതിരായ പ്രതിഷേധം യു.എസിൽ വ്യാപകമായിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.