ന്യൂയോർക്: യു.എൻ പൊതുസഭ പ്രസിഡൻറ് മരിയ ഫെർനാൻഡയുടെ പ്രഭാഷണത്തിൽ കേരളത്തിലെ പ്രളയവും. കാലാവസ്ഥ വ്യതിയാനം കുറക്കാൻ ലോകരാജ്യങ്ങൾ നടപടി വേഗത്തിലാക്കണമെന്ന് അഭ്യർഥിക്കവെയാണ് വിവിധയിടങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തോടൊപ്പം കേരളത്തിലെ പ്രളയവും പരാമർശിച്ചത്.
73ാമത് സഭയുടെ പൊതുസംവാദം ഉദ്ഘാടനം ചെയ്തായിരുന്നു പ്രഭാഷണം. ലിംഗസമത്വം, സ്ത്രീശാക്തീകരണം, കുടിയേറ്റ-അഭയാർഥി പ്രശ്നങ്ങളുടെ പരിഹാരം എന്നിവയായിരിക്കും തെൻറ പ്രവർത്തനങ്ങളിലെ മുൻഗണനയെന്ന് പറഞ്ഞ മരിയ ഫെർനാൻഡ, എല്ലാതിനുമേറെ പ്രാധാന്യം പരിസ്ഥിതി സംരക്ഷണത്തിന് നൽകുമെന്ന് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ വിവിധയിടങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിലാണ് കേരളത്തിലെ പ്രളയവും പരാമർശിച്ചത്. ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ കേരളത്തിൽ 400 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും വ്യാപക നാശനഷ്ടമുണ്ടായതായും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.