ട്രംപി​െൻറ ധനസമാഹരണ പരിപാടി നിർത്തിവെക്കണമെന്ന്​ അറ്റോർണി ജനറൽ


​വാഷിങ്​ടൺ​: അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപി​െൻറ ധനസമാഹരണ പരിപാടി നിർത്തിവെക്കണമെന്ന്​ ന്യൂയോർക്​ അ​റ്റോർണി ജനറൽ. ട്രംപ്​ ഫൗണ്ടേഷ​െൻറ രജസ്​ട്രേഷനിൽ പിഴവുണ്ടെന്നാണ്​​ ​അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്​.

വിവിധ കോണുകളിൽനിന്ന്​ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ശക്​തമാകുന്നത്​ അമേരിക്കൻ തെരഞ്ഞെടു​പ്പിൽ പ്രതികൂലമാകുമെന്ന ആശങ്കയിലാണ്​ റിപ്പബ്ലിക്കൻ പാർട്ടി. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടന്ന പ്രസിഡൻറ്​ സ്​ഥാനാർഥികളുടെ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​ നികുതി വിവരങ്ങൾ പുറത്തു വിടണമെന്ന്​ ഹിലരി ക്ലിൻറൺ ആവശ്യപ്പെട്ടിരുന്നു.

ഇതിന്​ പിന്നാലെയാണ്​​ 1995 കാലയളവിൽ ട്രംപ്​ വരുമാനത്തിൽ 900 മില്യൺ ഡോളർ കടമായി എഴുതിച്ചേർത്തെന്ന ആരോപണമുയർന്നത്​. ഇത്​ അസാധാരണമായ കണക്കാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. ഇത്രയും തുക കടമായി കാണിക്കുക വഴി 18 കൊല്ലം ഫെഡറൽ ഇൻകംടാക്​സ്​ നൽകുന്നതിൽ നിന്ന്​ ട്രംപ്​ ​​ഒഴിവായെന്ന വാദവുമായി ന്യൂയോർക്​ സർവകലാശാലയിലെ നികുതികാര്യ ഡാനിയേൽ ഷെവീ​േറാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.