ട്രംപിനൊപ്പം ആരെല്ലാം?

•ക്രിസ് ക്രിസ്റ്റി: ന്യൂജഴ്സി ഗവര്‍ണര്‍ ആയ ക്രിസ് ക്രിസ്റ്റി മന്ത്രിസഭയിലത്തെുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പദവിയുടെ കാര്യം വ്യക്തമല്ല. വാണിജ്യ സെക്രട്ടറി പദവി ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും അഴിമതി ആരോപണമുയര്‍ന്നത് ക്രിസ്റ്റിയുടെ സാധ്യതക്ക് മങ്ങലേല്‍പിച്ചേക്കുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അറ്റോണി ജനറല്‍ പദവിയിലേക്കും ക്രിസ്റ്റിയുടെ പേര് പരിഗണനയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.

•റൂഡി ഗിലിയാനി: 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്‍ററിനും പെന്‍റഗണിനും നേരെ ഭീകരാക്രമണം നടക്കുമ്പോള്‍ ന്യൂയോര്‍ക് സെനറ്ററായിരുന്നു റൂഡി ഗുയ്ലാനി. 2008ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പുറത്തായി. അറ്റോണി ജനറല്‍ പദവിയിലേക്ക് ഇദ്ദേഹത്തിന്‍െറ പേര് പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡ് റീഗന്‍െറ ഭരണകാലത്ത് അറ്റോണി ജനറലായി സേവനമനുഷ്ഠിച്ചിരുന്നു.

•ന്യൂട്ട് ഗിങ്റിച്ച്: ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനം അലങ്കരിച്ച ന്യൂത് ഗിങ്റിച്ച് ജോണ്‍ കെറിയുടെ പിന്‍ഗാമിയായി അടുത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി തെരഞ്ഞെടുക്കപ്പെടുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. ജോര്‍ജിയയില്‍നിന്നുള്ള ജനപ്രതിനിധിയാണ് ന്യൂത്. 2012ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും കടന്നുകൂടാനായില്ല. റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്.  

•റിയന്‍സ് പ്രീബസ്: വൈറ്റ് ഹൗസ് ചീഫ് സ്റ്റാഫ് പദവിയിലേക്ക് ട്രംപ് തെരഞ്ഞെടുക്കുക റിന്‍സ് പ്രീബസിനെയാണെന്ന് കരുതുന്നു. റിപ്പബ്ളിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാനായ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് സമാഹരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ട്രംപിന്‍െറ ഭരണപരിചയമില്ലായ്മയില്‍ ആശങ്കപ്പെടുന്ന പാര്‍ട്ടി അനുയായികള്‍ വൈറ്റ്ഹൗസില്‍ റിന്‍സിന്‍െറ സേവനം ആഗ്രഹിക്കുന്നുണ്ട്.

•മൈക്കിള്‍ ഫ്ളീന്‍: ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന മൈക്കിള്‍ ഫ്ളീനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സൈന്യത്തില്‍ ലെഫ്. ജനറലായി സേവനമനുഷ്ഠിച്ചു. ബറാക് ഒബാമയുടെ വിദേശനയത്തെ നിശിതമായി വിമര്‍ശിക്കുന്ന ഇദ്ദേഹം റിപ്പിക്കന്‍ ദേശീയ കണ്‍വെന്‍ഷനുകളില്‍ ട്രംപിന്‍െറ പിന്തുണക്കായി പ്രസംഗിച്ചിരുന്നു.

•ജെഫ് സെഷന്‍സ്: അലബാമയില്‍നിന്നുള്ള യു.എസ് സെനറ്ററായ ഇദ്ദേഹം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവാണ്. 20 വര്‍ഷമായി സെനറ്റിലുണ്ട്. ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ട്രംപിന്‍െറ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഇറാഖിലെ യു.എസ് അധിനിവേശത്തെ പിന്തുണക്കുന്നു.

•സ്റ്റീവന്‍ നുഷിന്‍: ട്രംപിന്‍െറ കാമ്പയിന്‍ സാമ്പത്തികവിഭാഗം ചെയര്‍മാനായിരുന്ന സ്റ്റീവന്‍ നുഷിനെ ട്രഷറി സെക്രട്ടറിയാക്കാന്‍ സാധ്യത. അമേരിക്കയിലെ മള്‍ട്ടി നാഷനല്‍ കമ്പനിയായ ഗോള്‍ഡ് മാന്‍ സാഷെയിലെ  മുതിര്‍ന്ന അംഗമാണ്്.

•സാറ പാലിന്‍: മന്ത്രിസഭയിലേക്ക് എഴുത്തുകാരിയും കമന്‍േററ്ററുമായ സാറാ പാലിന്‍െറ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 2006 മുതല്‍ 2009 വരെ അലാസ്ക ഗവര്‍ണറായിരുന്ന സാറക്ക് നല്‍കുന്ന വകുപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.