വാഷിങ്ടൺ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എസ് പ്രസിഡൻറിെൻറ മകൾ ഇവാൻക ട്രംപിന് മോദിയുടെ ക്ഷണം. ഈ വർഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയിൽ യു.എസ് നയതന്ത്രസംഘത്തെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം.
മോദിയുമായുള്ള സന്ദർശനത്തിനുശേഷം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. ‘ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി’ എന്ന് ഉടൻതന്നെ ഇവാൻക ട്വിറ്ററിൽ കുറിച്ചു. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയാണ് (ജി.ഇ.എസ്) ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്നത്. തുർക്കി, യു.എ.ഇ, മലേഷ്യ, മൊറോക്കോ, കെനിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് മുമ്പ് ജി.ഇ.എസ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.