വാഷിങ്ടൺ: സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എല്ലാദിവസും താന്‍ കോവിഡ് പരിശോധനക്ക് വിധേയനാകാറുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്രംപിെൻറ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചയാളുമായി താൻ നേരിട്ട് ഇടപഴകിയിട്ടില്ല. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എന്നാല്‍ തനിക്കും വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഇയാളുമായി അടുത്ത സമ്പർക്കമില്ല. എന്നിരുന്നാലും മൈക്ക് പെൻസും താനും കോവിഡ് പരിശോധനക്ക് വിധേയരായയെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈറസ് ബാധക്കുള്ള സാധ്യതയുള്ളതിനാല്‍ താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തും. ഇതുവരെ നടത്തിയ പരിശോധനയിലെല്ലാഒ ഫലം നെഗറ്റീവാണെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ ആഴ്ചയില്‍ ഒരിക്കലാണ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. ദിവസേന പരിശോധന നടത്തിയാലും രോഗം ബാധിക്കാതിരിക്കുമെന്ന് പറയാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,292,623 ആയി. മരണസംഖ്യ 76,928 ആയി ഉയര്‍ന്നിട്ടുണ്ട്. 217,250 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.