മൃതദേഹത്തോട്  അനാദരവ്: ട്രംപിനെതിരെ ആരോപണവുമായി സൈനികന്‍റെ മാതാവ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ആരോപണവുമായി മരിച്ച സൈനികന്‍റെ മാതാവ് കവാണ്ട ജോൺസ്. ട്രംപ് തന്‍റെ  മകന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന്  ആരോപിച്ചാണ് ഇവർ രംഗത്തെത്തിയത്. യു.എസ് സൈന്യത്തിൽ സർജനായി സേവനമനുഷ്ടിച്ചിരുന്ന ഡേവിഡ് ജോൺസൺ കഴിഞ്ഞ ഒക്ടോബർ നാലിനാണ് നൈജീരിയയിൽ വെച്ച് ഇസ്ലാമിക് സ്റ്റേറ്റുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എന്നാൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികന്‍റെ കുടുംബത്തിന് അനുശോചനം ഒരു ഫോൺ കോളിൽ മാത്രം ഒതുക്കിയെന്നും ജോൺസന്‍റെ ഭാര്യയുമായി സംസാരിക്കാൻ ട്രംപ് തയാറായില്ലെന്നും കവാണ്ട പറഞ്ഞു. 

അതേസമയം, വാർത്ത നിഷേധിച്ച് ഡോണൾഡ് ട്രംപ് തന്നെ രംഗത്തെത്തി. ജോൺസന്‍റെ കുടുംബത്തോട് അനാദരവ് കാട്ടിയിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആരോപണം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു. 


 

Tags:    
News Summary - Trump denies 'insensitive' remarks to soldier's widow-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.