ഹിലരിക്കെതിരെ നടപടി ഇപ്പോഴില്ളെന്ന് ട്രംപ്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും, മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലരി ക്ളിന്‍റനെതിരെ ഉടന്‍ നടപടി സ്വീകരിക്കാനില്ളെന്ന് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ്. അപ്രതീക്ഷിത ജയത്തിന് പിന്നാലെ, അദ്ദേഹവുമായി വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍െറ പ്രതികരണം.

ഒൗദ്യോഗിക ഇ-മെയിലുകള്‍ അയക്കാന്‍ സ്വകാര്യ സര്‍വര്‍ ഉപയോഗിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും ഹിലരിയെ തുറുങ്കിലടക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഉടന്‍ നടപ്പാക്കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍, മുന്‍ഗണന ആരോഗ്യപദ്ധതി, തൊഴില്‍ലഭ്യത, അതിര്‍ത്തിയില്‍ കുടിയേറ്റനിയന്ത്രണം, നികുതിഘടനയുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലാണെന്നും ഹിലരിയുടെ കാര്യത്തില്‍ വേണ്ടത്ര ആലോചിച്ചിട്ടില്ളെന്നുമായിരുന്നു ട്രംപിന്‍െറ മറുപടി.

ഒബാമ നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണപരമായ ചട്ടങ്ങള്‍ നിലനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. നേരത്തേ പദ്ധതി പൂര്‍ണമായും റദ്ദാക്കണമെന്നായിരുന്നു വിചാരിച്ചതെങ്കിലും വ്യാഴാഴ്ച ബറാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - trump agaist Hilary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.