വൈറസിനെക്കുറിച്ച്​ ചൈന മുന്നറിയിപ്പ്​ തന്നില്ല –ട്രംപ്​

വാഷിങ്​ടൺ: പടർന്നുപിടിച്ചിട്ടും കോവിഡ്​ -19 വൈറസിനെക്കുറിച്ചുള്ള വിവരം​ ചൈന രഹസ്യമാക്കിവെച്ചതായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വൈറസിനെക്കുറിച്ച്​ ചൈന മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിൽ യു.എസിനും മറ്റു​ രാജ്യങ്ങൾക്കും നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്താമായിരുന്നു. മഹാമാരിയെക്കുറിച്ച്​ ജനുവരിയിൽ യു.എസ്​ ഇൻറലിജൻസ്​ ഉദ്യോഗസ്​ഥർ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന റിപ്പോർട്ടും ട്രംപ്​ തള്ളി.

രാജ്യ​ത്ത്​ ആദ്യ കേസ്​ റിപ്പോർട്ട്​ ചെയ്യുന്നതുവരെ വൈറസ്​ ബാധയെക്കുറിച്ച്​ ഒരറിവുമുണ്ടായിരുന്നില്ല. അതിനിടെ, കോവിഡ്​ ചികിത്സക്കായി
മലേറിയക്കുള്ള മരുന്ന്​ ഉപകരിക്കുമെന്ന വാദവും ട്രംപ്​ ശരിവെച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചത്.

Tags:    
News Summary - trump against china covid-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.