കസ്റ്റംസിന്‍റെ കമ്പ്യൂട്ടറുകൾ ഓഫ്​ലൈനിൽ; യു.എസ് വിമാനത്താവളങ്ങളിൽ വലഞ്ഞ് യാത്രക്കാർ

വാഷിങ്ടൺ: കസ്റ്റംസ്-ബോർഡർ പ്രൊട്ടക്ഷൻ വകുപ്പിന്‍റെ കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായതോടെ അമേരിക്കൻ വിമാനത്താ വളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. വിവിധ അമേരിക്കൻ വിമാനത്താവളങ്ങളിലിറങ്ങിയ വിേദശ യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചത്. യു.എസിൽനിന്ന് പുറപ്പെടുന്ന വിദേശ യാത്രികരെ പ്രശ്നം ബാധിച്ചില്ല. മണിക്കൂറുകൾക്ക് ശേഷം പലയിടങ്ങളിലും പ്രശ്നം പരിഹരിച്ചെന്നാണ് റിപ്പോർട്ട്.

സിസ്റ്റം ഓൺലൈനാകുന്നതുവരെ അന്താരാഷ്ട്ര യാത്രക്കാർക്ക് വേണ്ടിയുള്ള നടപടികൾക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) പ്രസ്താവനയിൽ പറഞ്ഞു.

ദിവസം 3,58,000 യാത്രക്കാരെയാണ് സി.ബി.പി സ്വീകരിക്കുന്നത്. 2017 ജനുവരിയിൽ നാലു മണിക്കൂറോളം ഇത്തരത്തിൽ തകരാർ സംഭവിച്ചിരുന്നു.

Tags:    
News Summary - travellers-delayed-at-us-airports-by-computer-outage-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.