വാഷിങ്ടൺ: പൗരത്വഭേദഗതി നിയമം പിൻവലിക്കാനും നിർദിഷ്ട ദേശീയപൗരത്വ രജിസ്റ്റർ ഉപേക്ഷിക്കാനും ഇന്ത്യക്കു മേ ൽ സമ്മർദം ചെലുത്തണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയോട് സെനറ്റർ ആവശ്യപ്പെട്ടു. സെ നറ്റിെൻറ ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗമായ സെനറ്റർ ബോബ് മെനിൻഡസ് ഇക്കാര്യം കാണിച്ച് പോംപിയോക്ക് കത ്ത് നൽകിയിട്ടുണ്ട്.
ജനാധിപത്യ മൂല്യങ്ങൾ, സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംരക്ഷിക്കാൻ അമേരിക്കൻ ഭരണകൂടം മുന്നോട്ടുവരണം. മതം നോക്കാതെ ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുന്നത് ഇന്ത്യൻ ഭരണഘടനക്കും അന്താരാഷ്ട്ര നിയമ ഉടമ്പടികൾക്കും എതിരാണ്.
ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയിെല മുസ്ലിംകളെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അസമിൽ മുസ്ലിംകൾ അടക്കം 19 ലക്ഷം പേരാണ് പൗരത്വപ്പട്ടികക്ക് പുറത്തായത്. ഇത്തരം നടപടികൾ ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് 370 റദ്ദാക്കിയതിനു ശേഷം കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ലെന്നതും പോംപിയോക്കുള്ള കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കശ്മീരിൽ അഞ്ചു മാസമായി ഇൻറർനെറ്റ് വിേച്ഛദിച്ചത് ജനാധിപത്യ ചരിത്രത്തിൽതന്നെ ആദ്യമാണെന്നും ഡെമോക്രാറ്റിക് പ്രതിനിധിയായ ബോബ് മെനിൻഡസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.