ഉ​പ​യോ​ഗി​ച്ച​ത്​ ടൊ​മാ​​ഹോ​ക്​ ക്രൂ​യി​സ്​ മി​സൈ​ലു​ക​ൾ

വാഷിങ്ടൺ: സിറിയൻ ൈസനിക കേന്ദ്രത്തിൽ ആക്രമണം നടത്തുന്നതിന് ഉപയോഗിച്ചത് ടൊമാഹോക് ക്രൂയിസ് മിസൈലുകൾ. സുരക്ഷിത അകലങ്ങളിൽനിന്ന് ശത്രുവിനെ ആക്രമിക്കാനാണ് ഇത്തരം മിസൈലുകൾ ഉപയോഗിക്കുന്നത്.

ആകെ 59 മിസൈലുകളാണ് സൈനികകേന്ദ്രത്തിലെ വിമാനങ്ങളെയും മറ്റു സജ്ജീകരണങ്ങളെയും ലക്ഷ്യംവെച്ച് തൊടുത്തത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ യു.എസ്.എസ് റോസ്, യു.എസ്.എസ് പോർട്ടർ എന്നീ യുദ്ധക്കപ്പലുകളിൽനിന്നാണ് ആക്രമണം നടത്തിയത്. 2000 കി.മീറ്റർ ദൂരെനിന്നും ടൊമാഹോക് ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാനാവും. േവ്യാമ-മിസൈൽ പ്രതിരോധങ്ങളെ ഭേദിക്കാനും റഡാറുകളെ മറികടക്കാനും ഇതിനാകും. 1991ലെ ഗൾഫ് യുദ്ധത്തിലാണ് ക്രൂയിസ് മിസൈലുകൾ അമേരിക്ക ആദ്യമായി ഉപയോഗിച്ചത്.

News Summary - tomohok missile used in syrian attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.