കാബുൾ: അമേരിക്കൻ സൈന്യം അഫ്ഗാൻ വിടണമെന്ന് ആവശ്യപ്പെട്ട് ഡൊണൾഡ് ട്രംപിന് താലിബാൻ വക്താവിെൻറ കത്ത്. 15 വർഷത്തെ അധിനിവേശം കൊണ്ട് രക്തചൊരിച്ചിലും നാശവുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ട്രംപിനുള്ള തുറന്ന കത്ത് താലിബാെൻറ വെബ്സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്രില്യൺ ഡോളറുകൾ മുടക്കി അമേരിക്ക നടത്തിയ അധിനിവേശം അവരുടെ വിശ്വാസ്യത തകർത്തു. ഇനിയെങ്കിലും ഇൗ യുദ്ധത്തിന് അറുതി വരുത്തണമെന്നും താലിബാൻ കത്തിൽ ആവശ്യപ്പെട്ടു.2001ലാണ് അമേരിക്കയുടെ അഫ്ഘാൻ അധിനിവേശം തുടങ്ങിയത്. കോടിക്കണക്കിന് ഡോളറാണ് അധിനിവേശത്തിനായി അമേരിക്ക ചെലവഴിച്ചത്. വിയ്റ്റനാമിലെ അധിനിവേശത്തിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു അഫ്ഘാനിസ്ഥാനിലേത്.
എന്നാൽ ഇതുവരെയായിട്ടും അഫ്ഘാൻ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിട്ടില്ല. നാറ്റോ സൈന്യത്തിെൻറ ഭാഗമായി എകദേശം 8,400 ട്രൂപ്പ് അമേരിക്കൻ സൈന്യം അഫ്ഘാനിലുണ്ടെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.