കശ്​മീർ: മധ്യസ്​ഥതക്കുള്ള സന്നദ്ധത അറിയിച്ചെന്ന്​ വീണ്ടും ട്രംപ്​

ന്യൂയോർക്​: ഇന്ത്യ-പാക്​ ഉന്നത നേതൃത്വവുമായി താൻ കശ്​മീർ വിഷയം ചർച്ചചെയ്​തു​െവന്നും ചർച്ചക്കും മധ്യസ്​ഥതക ്കും നേതൃത്വം നൽകാൻ സന്നദ്ധനാണെന്ന്​ അറിയിച്ചുവെന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ വെളിപ്പെടുത് തൽ. കഴിഞ്ഞദിവസം, യു.എൻ പൊതുസഭയോടനുബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കണ്ടിരുന്നു. ഇതിൽ ഇരുവ രും പാകിസ്​താനിൽനിന്നുള്ള ഭീകരത സംബന്ധിച്ച്​ ചർച്ച നടത്തുകയുണ്ടായി.

നാലാം തവണയാണ്​ കശ്​മീർ വിഷയത്തിൽ മധ്യസ്​ഥതക്ക്​ തയാറാണെന്ന്​ ട്രംപ്​ അറിയിക്കുന്നത്​. ഇപ്പോൾ വലിയ പ്രശ്​നങ്ങളാണ്​ നിലനിൽക്കുന്നതെന്നും അതിനാൽ തനിക്ക്​ ആവുന്നതെല്ലാ ചെയ്യുമെന്നും ട്രംപ്​ വ്യക്തമാക്കി. ‘‘രണ്ടു​ രാജ്യങ്ങൾ നയിക്കുന്ന രണ്ടു​ മാന്യവ്യക്തികളോട്​ പ്രശ്​നങ്ങൾ തീർക്കണമെന്ന്​ അഭ്യർഥിക്കുകയാണുണ്ടായത്​. അവർ ഇരുവരും എ​​െൻറ നല്ല സുഹൃത്തുക്കളാണ്’’​ -ട്രംപ്​ കൂട്ടിച്ചേർത്തു.

ട്രംപി​​െൻറ നിലപാടിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോൾ, ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട്​ വളരെ വ്യക്തമാണെന്ന്​ വിദേശമന്ത്രാലയ വക്താവ്​ രവീഷ്​ കുമാർ പറഞ്ഞു. കാര്യങ്ങൾ പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയതാണ്​. വിദേശകാര്യ സെക്രട്ടറിയും നിലപാട്​ പറഞ്ഞിട്ടുണ്ട്​. ഇതിൽ മാറ്റമുണ്ടായിട്ടില്ല -രവീഷ്​ കൂട്ടിച്ചേർത്തു.

കശ്​മീരി ജനതയുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന മോദിയുടെ വാഗ്​ദാനം പൂർത്തീകരിക്കാനായി പാകിസ്​താനുമായുള്ള ബന്ധം സൗഹൃദപരമാക്കാൻ അദ്ദേഹത്തെ ട്രംപ്​ പ്രോത്സാഹിപ്പിച്ചതായി കഴിഞ്ഞദിവസം വൈറ്റ്​ ഹൗസ്​ അറിയിച്ചിരുന്നു.

Tags:    
News Summary - those-are-2-nuclear-countries-trump-on-issue-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.