Posted On
date_range Updated On
date_range അമേരിക്ക അഫ്ഗാൻ വിടണമെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിലേക്ക് കൂടുതൽ പേരെ അയച്ച് സൈനികസാന്നിധ്യം ശക്തിപ്പെടുത്താനൊരുങ്ങുന്ന അമേരിക്ക രാജ്യം വിടണമെന്ന് താലിബാൻ. അധിനിവേശമാണ് അഫ്ഗാനിസ്താൻ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും സമ്പൂർണസ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും താലിബാൻ നേതാവ് മുല്ല ഹിബത്തുല്ല അഖുന്ദ്സാദ ഇൗദുൽ ഫിത്റിന് മുന്നോടിയായി പുറത്തുവിട്ട സന്ദേശത്തിൽ പറഞ്ഞു. അഫ്ഗാനിൽ യു.എസ് 3500-5000 സൈനികരെ കൂടി പുതുതായി വിന്യസിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് താലിബാെൻറ പുതിയ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.