ഗോള്‍ഡ്മാന്‍ സാഷ് ഉദ്യോഗസ്ഥന്‍ ട്രംപിന്‍െറ ട്രഷറി സെക്രട്ടറി

ന്യൂയോര്‍ക്: പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാഷ് ഉദ്യോഗസ്ഥനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ സ്റ്റീവന്‍ നൂഷിനെ ട്രഷറി സെക്രട്ടറിയായി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവില്‍ ഈ പദവി വഹിക്കുന്ന ജാക് ലൂവില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍, അക്കാദമിക പദവികളൊന്നും വഹിച്ചിട്ടില്ലാത്തയാളാണ് സ്റ്റീവന്‍.

ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടത്തെുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. വാണിജ്യ സെക്രട്ടറിയായി വ്യവസായി വില്‍ബര്‍ റോസിനെ ട്രംപ് നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.

ബിസിനസ് ഉപേക്ഷിക്കുമെന്ന് ട്രംപ്

 ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വൈറ്റ്ഹൗസിലെ സ്ഥാപിത താല്‍പര്യങ്ങള്‍ ഒഴിവാക്കാനുമായി ബിസിനസ് ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ കൂടുതല്‍ മഹത്തമുള്ളതാക്കുകയാണ് ലക്ഷ്യം.  പ്രസിഡന്‍റുപദവി ഏറെ ഉത്തരവാദപ്പെട്ട ജോലിയാണ്.

ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 15നു മക്കള്‍ക്കൊപ്പം നടത്തുന്ന പത്രസമ്മേളനത്തില്‍ തന്‍െറ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി. പ്രസിഡന്‍റു പദവിയിലിരുന്നാലും ബിസിനസ് ഉപേക്ഷിക്കില്ളെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. വൈറ്റ്ഹൗസില്‍ ട്രംപിന്‍െറ മക്കള്‍ക്ക് റോളുണ്ടാകുമെന്നാണ് കരുതുന്നത്.
 

Tags:    
News Summary - steve nash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.