ചൊവ്വയോളം കുതിക്കാൻ റോക്കറ്റിലെ കരുത്തൻ ‘ഫാൽക്കൺ ഹെവി’
വാഷിങ്ടൺ: ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ വഹിക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണത്തോടെ ‘ഫാൽക്കൺ ഹെവി’ ആകാശക്കുതിപ്പിനുള്ള അവസാന ഒരുക്കത്തിൽ. േഫ്ലാറിഡയിലെ െകന്നഡി സ്പേസ് സെൻററിൽനിന്നാണ് വിക്ഷേപണം. ‘ഫാൽക്കൺ ഹെവി’ ഇതിനകംതന്നെ ബഹിരാകാശ ശാസ്ത്രജ്ഞരുടെയും ശാസ്ത്രകുതുകികളുടെയും ശ്രദ്ധ കവർന്നുകഴിഞ്ഞു.
ഡേവിഡ് ബോവിെൻറ ‘സ്പേസ് ഒാഡിറ്റി’ എന്ന ആൽബം വിക്ഷേപണ സമയത്ത് ഇതിൽ പ്രദർശിപ്പിക്കുമെന്ന് ഫാൽക്കൺ ഹെവിയെ വികസിപ്പിച്ചെടുത്ത ‘സ്പേസ് എക്സി’െൻറ സ്ഥാപകനും സി.ഇ.ഒയുമായ ഇലോൺ മസ്ക് പറഞ്ഞു. ബഹിരാകാശ ഉപകരണ നിർമാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള യു.എസിലെ സ്വകാര്യ കമ്പനിയായ ‘സ്പേസ് എക്സ്’ ഇത്തരമൊരു റോക്കറ്റ് നിർമിക്കാൻ പദ്ധതിയിട്ടതായി 2011ൽ പ്രഖ്യാപിച്ചിരുന്നു. 2013ഒാടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാൽക്കൺ 9 എന്ന റോക്കറ്റ് ഇവർ പരീക്ഷിച്ചിരുന്നെങ്കിലും അതിനെക്കാൾ കൂടുതൽ വാഹക ശേഷിയുള്ളതാണ് ഫാൽക്കൺ ഹെവി.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവിക്ക് ആദ്യഘട്ടത്തിൽ വേഗം കൂട്ടാനുതകുന്ന മൂന്ന് ബൂസ്റ്ററുകളാണ് ഉള്ളത്. ശക്തിയേറിയ ഇൗ ബൂസ്റ്ററുകളിൽ രണ്ടെണ്ണം പുനരുപയോഗത്തിന് സാധിക്കുന്നവയുമാണ്. ഇതാവെട്ട 27 എൻജിനുകളാൽ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഭ്രമണപഥത്തിെൻറ താഴ്ന്ന വിതാനത്തിൽ 1,40,000 പൗണ്ടിനെക്കാൾ തൂക്കമുള്ള സാധന സാമഗ്രികൾ പൊക്കിക്കൊണ്ടുപോവാനുള്ള ശേഷി ഇൗ ബൂസ്റ്ററുകൾക്കുണ്ടെത്ര!
12 മീറ്റർ വ്യാസവും 70 മീറ്റർ ഉയരവുമുണ്ട് ഫാൽക്കൺ ഹെവിക്ക്. റോക്കറ്റിെൻറ പ്രവർത്തനങ്ങൾ ഒപ്പിയെടുത്ത് അയച്ചുതരാൻ ശേഷിയുള്ള കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വക്കരികിൽ എത്തുകയാണെങ്കിൽ ഫാൽക്കൺ ഹെവി അതുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നന്നേ വിരളമാണെന്ന് ഇലോൺ മസ്ക് പറയുന്നു.
സാധാരണ ഗതിയിൽ വിക്ഷേപണ സമയത്ത് സമ്മർദം ഉണ്ടാവാറില്ലെന്നും ഇത്തവണ അത് തന്നെ അലട്ടുന്നുവെന്നും ചിലേപ്പാൾ അതൊരു അശുഭകരമായ സൂചനയായേക്കാമെന്നും മസ്ക് പറഞ്ഞു. ചൊവ്വാഴ്ചത്തെ വിക്ഷേപണം വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് പ്ലാനറ്ററി സൊസൈറ്റിയുടെ ഫേസൺ ഡേവിസ് പറയുന്നു. പരീക്ഷണം വിജയകരമാവുകയാണെങ്കിൽ 1969ൽ നാസയുടെ അപ്പോളോ കൈവരിച്ചതിനു സമാനമായ നേട്ടമായിരിക്കും ഇതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.