കൂര്‍ക്കംവലിക്ക് ഒറ്റമൂലിയുമായി അമേരിക്കന്‍ കമ്പനി

വാഷിങ്ടണ്‍: ജീവിതപങ്കാളിയുടെ കൂര്‍ക്കംവലി മൂലം സ്ഥിരമായി ഉറക്കം നഷ്ടപ്പെട്ട് ജീവതം മടുത്തവര്‍ക്ക് സന്തോഷവാര്‍ത്തയുമായി യു.എസ് കമ്പനി. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വ്യാപാര പ്രദര്‍ശനത്തിലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കൂര്‍ക്കംവലിയെ നിശ്ശബ്ദമാക്കുന്ന കിടക്കയുമായി രംഗത്തുവന്നിരിക്കുന്നത്. ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ’ എന്ന പേരില്‍ എല്ലാ വര്‍ഷവും അരങ്ങേറുന്ന പുത്തന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ആയിരങ്ങള്‍ക്ക് ആശ്വാസമാവുന്ന കിടക്ക അവതരിപ്പിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിലെ ഏറ്റവുംമികച്ച ഉല്‍പന്നത്തിനുള്ള അവാര്‍ഡും ഈ കിടക്ക നേടിയെടുത്തു. കൂര്‍ക്കംവലിക്കുന്നവരുടെ കിടത്തത്തിന്‍െറ രീതിമാറ്റിക്കൊണ്ടാണ് കിടക്ക കിടപ്പുമുറിയിലേക്ക് സ്വസ്ഥത കൊണ്ടുവരുന്നത്. വ്യക്തി കൂര്‍ക്കം വലിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ കിടക്കയില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ‘സൗണ്ട് സെന്‍സറു’കള്‍ കിടക്കക്കുള്ളിലെ വായുഅറകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച് കൂര്‍ക്കംവലിക്കാരന്‍െറ കിടത്തത്തിന്‍െറ രീതി മാറ്റുന്നു. തലഭാഗം ഏഴ് ഡിഗ്രിവരെ ഉയര്‍ത്തിയും ചരിച്ചുകിടത്തിയുമാണ് ശ്വസനനാളിയുടെ സ്ഥാനമാറ്റത്തിലൂടെ കൂര്‍ക്കംവലി നിര്‍ത്തുന്നത്.

അന്തരീക്ഷത്തിലെ ഊഷ്മാവിനനുസരിച്ച് കിടക്കയിലെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും വിളിച്ചുണര്‍ത്താനുള്ള അലാറവും ഈ ഉല്‍പന്നത്തിന്‍െറ ഭാഗമാണ്. ലോകത്ത് പൊണ്ണത്തടിക്കാരുടെ എണ്ണം കുത്തനെ ഉയരുകയും അതിന് ആനുപാതികമായി കൂര്‍ക്കംവലിക്കാരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പന്നം വിപണി കീഴടക്കുമെന്നാണ് ഗവേഷകരും കമ്പനിയും കരുതുന്നത്.

Tags:    
News Summary - snoring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.