Posted On
date_range Updated On
date_range ഒർലാൻഡോയിൽ വെടിവെപ്പ്: അഞ്ചു മരണം; നിരവധി പേർക്കു പരിക്ക്
ഫ്ലോറിഡ: അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വെടിവെപ്പ്. അക്രമിയടക്കം അഞ്ചുപേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപേർക്കു പരുക്കേറ്റിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ എട്ടിനാണ് ഹാങിങ് മോസ് റോഡിനു സമീപത്തെ തൊഴിലിടത്തിൽ അക്രമി വെടിയുതിർത്തത്. വ്യാവസായിക മേഖലയാണിത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഭീകരാക്രമണമാണോ നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒർലൻഡോയിലെ നിശാക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്നത്തെ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.