കറുത്തവർക്കായി സ്ഥാനമൊഴിഞ്ഞ്​ സെറീനയുടെ ഭർത്താവ്​

വാഷിങ്​ടൺ: കറുത്ത വർഗക്കാരന്​ ജോലി നൽകാനായി വാർത്ത വെബ്​സൈറ്റായ റെഡ്ഡിറ്റ്​ ബോർഡിലെ സ്ഥാനമൊഴിഞ്ഞ് ടെന്നീസ്​ താരം സെറീന വില്യംസി​​​െൻറ ഭർത്താവ്​​ അലക്​സിസ്​ ഒഹാനിയൻ. കമ്പനിയുടെ സഹസ്ഥാപകനായ അദ്ദേഹം കഴിഞ്ഞ ദിവസമാണ്​ രാജി പ്രഖ്യാപിച്ചത്​. യു.എസിനെ പിടിച്ചുകുലുക്കിയ ജോർജ്​ ഫ്ലോയിഡി​​​െൻറ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്​ ഒഹാനിയ​​​െൻറ രാജി പ്രഖ്യാപനം.

ഒാൺലൈനിലൂടെയാണ്​ 15 വർഷത്തെ സേവനം മതിയാക്കി രാജിവെക്കുകയാണെന്ന്​ അദ്ദേഹം പ്രഖ്യാപിച്ചത്​. കമ്പനിയിൽ നിന്ന്​ ഭാവിയിൽ ലഭിക്കുന്ന വരുമാനം കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കറുത്തവർക്കായി പ്രവർത്തിക്കാനുള്ള കൃത്യമായ സമയം ഇതാണ്​. കറുത്തവർക്കായി എന്ത്​ ചെയ്​തുവെന്ന്​ ത​​​െൻറ മകൾ ചോദിക്കു​േമ്പാൾ പറയാൻ ഒരു മറുപടി വേണം. തകർന്ന അമേരിക്കയെ തിരികെ പിടിക്കുന്നതിനുള്ള പോരാട്ടങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ എന്ത്​ ചെയ്യാൻ കഴിയുമെന്നത്​ പരിശോധിക്കുകയാണെന്ന്​ റെഡ്ഡിറ്റ്​ സി.ഇ.ഒ സ്​റ്റീവ്​ ഹഫ്​മാൻ പറഞ്ഞു. ഇതിന്​ പിന്നാലെയാണ്​ ഒഹാനിയൻ സ്ഥാനം രാജിവെച്ചിരിക്കുന്നത്​.

Tags:    
News Summary - Serena Williams' Husband Alexis Ohanian Quits Reddit Board as he Seeks Black Replacement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.