‘മിഷേല്‍ എന്‍െറ എല്ലാം...’’

ഷികാഗോ: പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള തന്‍െറ വിടവാങ്ങല്‍ പ്രസംഗം ബറാക് ഒബാമ ഭാര്യ മിഷേലിനോടുള്ള സ്നേഹപ്രകടനം കൂടിയാക്കി മാറ്റി. തന്‍െറ രാഷ്ട്രീയസ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ മിഷേല്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒബാമയുടെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞു. സദസ്സിന്‍െറ മുന്‍നിരയില്‍ മകള്‍ക്കൊപ്പമിരുന്ന് ഈ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു മിഷേല്‍.

‘‘25 വര്‍ഷമായി അവര്‍ എനിക്ക് ഭാര്യയും എന്‍െറ കുട്ടികളുടെ അമ്മയും മാത്രമായിരുന്നില്ല. അതിലുപരി നല്ല സുഹൃത്തുകൂടിയായിരുന്നു. എന്‍െറയും രാജ്യത്തിന്‍െറയും അഭിമാനം അവര്‍ ഉയര്‍ത്തി’’. പുതിയ തലമുറക്ക് നല്ളൊരു റോള്‍ മോഡലാണ് അവര്‍. ആവശ്യപ്പെടാതെയാണ് മിഷേല്‍ വലിയൊരു റോള്‍ ഏറ്റെടുത്തത്. വൈറ്റ് ഹൗസ് അവര്‍ എല്ലാവരുടേതുമാക്കി. മക്കളായ സാഷക്കും മാലിയക്കും ഒബാമ നന്ദി പറഞ്ഞു. നിങ്ങളുടെ പിതാവായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മക്കൊപ്പമിരുന്ന് പിതാവിന്‍െറ പ്രസംഗം കേട്ടുകൊണ്ടിരുന്ന മാലിയ പലപ്പോഴും കണ്ണീരടക്കാന്‍ പാടുപെട്ടു. വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വൈറ്റ് ഹൗസ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഒബാമ നന്ദി പറഞ്ഞു.

സാഷയെവിടെ? ട്വിറ്ററില്‍ ബഹളം
ഷികാഗോ: ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം നടക്കുമ്പോള്‍ വേദിയില്‍ ഇളയമകള്‍ സാഷയുടെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു ട്വിറ്ററില്‍ ചര്‍ച്ച. 
വേദിയില്‍ മിഷേലിനൊപ്പം മൂത്ത മകള്‍ മാത്രമാണുണ്ടായിരുന്നത്. അതോടെ  വേര്‍ ഈസ് സാഷയെന്ന ഹാഷ്ടാഗില്‍ അവര്‍ സാഷയെ തിരഞ്ഞുതുടങ്ങി. പരീക്ഷയുള്ളതിനാലാണ് സാഷ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് ഒൗദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ അന്വേഷണം തുടര്‍ന്നു. വാഷിങ്ടണ്‍ ഡി.സിയിലെ പ്രമുഖ സ്വകാര്യ സ്കൂളില്‍ പഠിക്കുകയാണ് ഈ 15കാരി. പ്രസംഗത്തിനിടെ മക്കളെക്കുറിച്ചും പുകഴ്ത്തിയിരുന്നു ഒബാമ.

Tags:    
News Summary - #SashaObama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.